കുറ്റ്യാടി : കായക്കൊടി പഞ്ചായത്തിലെ കൊടക്കൽ പള്ളിക്ക് സമീപം കൊടക്കൽ മൊയ്തുവിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ പുലർച്ചേ രണ്ടര മണിയോടെയാണ് സംഭവം. ബോംബേറിൽ വീടിന്റെ ഒരു വശത്തെ ജനൽ തകർന്നു വീണു. മൊയ്തുവിന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് പരിസരത്തെ കെട്ടിടത്തിന് നേരെയും ബോംബേറ് നടന്നിരുന്നു. തൊട്ടിൽ പാലം പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പടം :ബോംബേറിൽ ജന്നൽ തകർന്ന കൊടക്കൽ മൊയ്തു എന്റെ വീട്