സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
പഠനവകുപ്പുകളിലെ എല്ലാ അവസരങ്ങളും കഴിഞ്ഞ ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ്/എം.എസ് സി മാത്തമാറ്റിക്‌സ്/എം.കോം (സി.സി.എസ്.എസ്) വിദ്യാര്‍ത്ഥികൾക്കുള്ള സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, 673 635 എന്ന വിലാസത്തിൽ 23-നകം ലഭിക്കണം. പരീക്ഷാ ഫീസ്: പേപ്പര്‍ ഒന്നിന് 2625 രൂപ. പരീക്ഷാ കേന്ദ്രം: സർവകലാശാലാ കാമ്പസ്. വെബ്‌സൈറ്റിലെ വിജ്ഞാപനം പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി മൈക്രോബയോളജി/എം.എസ് സി ബയോകെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം.ബി.എ ഹെൽത്ത് കെയർ മാനേജ്‌മെന്റ് രണ്ടാം സെമസ്റ്റർ, ഇന്റർനാഷണൽ ഫിനാൻസ് നാലാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനര്‍മൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.