പേരാമ്പ്ര : പേരാമ്പ്ര ഹൈസ്‌ക്കൂൾ റിട്ട. അധ്യാപകൻ വിലങ്ങുപാറ വി.കെ. സഖറിയാസ് (91)നിര്യാതനായി. കുളത്തുവയൽ സെന്റ് ജോർജസ് ഹൈസ്‌ക്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പേരാമ്പ്ര ഹൈസ്‌ക്കൂൾ റിട്ട. അധ്യാപികയും മുൻ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന റോസിലിൻ സഖറിയാസ്. മക്കൾ: ഡോ. മീന സഖറിയാസ് (യുഎസ്എ), ലിസി സഖറിയാസ് (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാരപറമ്പ്), ഡോ. ബെന്നി സഖറിയാസ് (ഇഎസ്‌ഐ ഹോസ്പിറ്റൽ പുതിയറ), മരുമക്കൾ: ഡോ. അഗസ്റ്റിൻ ജോസഫ് വാളൂരാൻ (യുഎസ്എ), ജോൺ ജോസഫ് ചെമ്മണ്ണൂർ (റിട്ട സീനിയർ മാനേജർ കാത്തലിക്ക് സിറിയൻ ബങ്ക്), ബീന വർഗീസ് ഇടശേരി.സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പേരാമ്പ്ര ഹൈസ്‌ക്കൂൾ റോഡിലുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്ത് വയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം പള്ളിസിമിത്തേരിയിൽ.