കൽപ്പറ്റ:ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിലെ മത്സരങ്ങൾ നാളെ തിങ്കൾ തുടർന്ന് നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് ചില പരീക്ഷകൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മത്സരം ഇന്ന് നടത്താതെ നാളേക്ക് മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി.