കൽപ്പറ്റ:എൻ. എം. എസ്.എം ഗവണ്മെന്റ് കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗം ദേശീയ പത്ര ദിനം ആചരിച്ചു. ഡൂൾ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ ശ്രീജിത്ത് ദിവാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള അപ്രിയ സത്യങ്ങളെയാണ് ഭരണ കൂടങ്ങൾ ഭയക്കുന്നത്. അവയെ മൂടി വെക്കാൻ രാഷ്ട്രീയ പാർട്ടികളും മതങ്ങളും ശ്രമിക്കുമ്പോഴാണ് മാദ്ധ്യമങ്ങൾ നുണ പ്രചാരകരാവുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പാൾ രാജിമോൾ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി വർഗീസ് ആന്റണി ആശംസ അറിയിച്ചു. വിദ്യാർത്ഥികളായ മുബാരിഷ് മേൽമുറി സ്വാഗതവും ഷഫ്‌വാന നന്ദിയും പറഞ്ഞു. 'സമകാലിക വിഷയങ്ങളിൽ മാദ്ധ്യമങ്ങളുടെ നിലപാടുകളും നിലപാട് രാഹിത്യവും ' എന്ന വിഷയത്തിൽ ഓപ്പൺ ഫോറവും, വാർത്താ അവതരണ മത്സരവും വിദ്യാർത്ഥികൾ തയ്യാറാക്കിയ മോജോ ന്യൂസ് പ്രദർശനവും സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനും അധ്യാപകനുമായ സുനിൽ പി ഇളയിടത്തിനു നേരെയുണ്ടായ സംഘപരിവാർ വധഭീഷണിക്കെതിരെ ചടങ്ങിൽ കോളേജ് യൂണിയൻ യു.യു.സി മുഹമ്മദ് അഷ്‌ക്കർ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.