കോഴിക്കോട് : ബന്ധുനിയമനത്തിൽ കുറ്റക്കാരനായ മന്ത്രി കെ.ടി. ജലീലിനെ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തി്‌​ന് കള്ളക്കേസ് ചുമത്തി പൊലീസ് ജയിലടച്ച എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി നവാസ് എന്നിവരടക്കമുള്ള വിദ്യാർത്ഥി നേതാക്കളെ മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിച്ചു. എം.കെ രാഘവൻ എം.പി, യൂത്ത ലീഗ് സംസ്ഥാന ഭാരവാഹികളായ എം.എ സമദ്, നജീബ് കാന്തപുരം, ഫൈസൽ ബാഫഖി തങ്ങൾ, ആഷിഖ് ചെലവൂർ, പി.ജി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, ജനറൽ സെക്രട്ടറി കെ.കെ നവാസ് എന്നിവരും നേതാക്കളൊടൊപ്പം ജയിൽ സന്ദർശിച്ചു.