കുറ്റ്യാടി: ഭാരത് സ്‌കൗട്ട്‌സ് ആൻറ് ഗൈഡ്‌സിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വടകര ജില്ലയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിന്ന സൈക്കിൾ റാലി സമാപിച്ചു. നവമ്പർ ഏഴിന് അത്തോളിയിൽ നിന്നും ആരംഭിച്ച റാലി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് ശിശുദിനത്തിൽ കുറ്റ്യാടി ടൗണിൽ സമാപിച്ചത്. സമാപന സമ്മേളനം ജില്ലാ കമ്മീഷണർ പി.പി കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയതു. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി സബീൽ, ഗൈഡ്‌സ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ശശികല, അജേഷ് കുമാർ, ഷിന്റോ മൈക്കിൾ,വി.എം ഖാലിദ് എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി നൂറുകണക്കിന് സ്‌കൗട്ടുകളും ഗൈഡുകളും റാലിയിൽ പങ്കെടുത്തു.
പടം.കുറ്റിയാടിയിൽ വച്ച് നടന്ന സമാപന സംഗമം