പേരാമ്പ്ര : നൂറ്റാണ്ട് പഴയക്കമുള്ള വെള്ളിയൂർ എ.യു.പി സ്‌കൂളിന് പുതിയകെട്ടിടം യാഥാർത്ഥ്യമാവുന്നു. മന്ത്രി ടി പി രാമകൃഷ്ണൻ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു .വിദ്യാലയങ്ങൾ അറിവിന്റെ കേന്ദ്രം മാത്രമല്ലെന്നും പുതുുതലമുറയ്ക്ക് മൂല്യബോധവും മാനവികതയും അദ്ധ്യാപകർ പകർന്ന് നൽകണമൈന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമകാലിക ജീവിതത്തിൽ പൊതുബോധം രൂപപ്പെടേണ്ട ആവശ്യം വർദ്ധിച്ചിരിക്കുകയാണ്.
പൊതു വിദ്യാദ്യാസ സംരക്ഷണ യജഞത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പൊതു സമൂഹവും ഒരുമിച്ച് കൈകോർത്തതിന്റെ വിജയമാണ് ഇന്ന് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നൊച്ചാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതിചെയർമാൻ വി.എം. മനോജ് അദ്ധ്യക്ഷംനായി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.കെ. സുരേഷ് കുമാർ മുഖ്യ അതിഥിയായിരുന്നു. മാനേജർ രാജേഷ് ആർ നായർ കെട്ടിട പ്ലാൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ വി.കെ.അജിത, ഷിജി കൊട്ടാറക്കൽ, എഇഒ പി. ഗോപാലൻ എച്ച്എം ഫോറം കൺവീനർ എം. സുഭാഷ്, ഹെഡ്മിസ്ട്രസ്സ് വി.കെ. സൈനബവി.എം. അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.