കൊയിലാണ്ടി: ബി.ജെ.പി. സംസ്ഥാന ജനറൽ സിക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയ പാത ഉപരോധിച്ചു. ബി.ജെ.പി.ഓഫീസിൽ നിന്നും പ്രകടനമായെത്തി പഴയ സ്റ്റാന്റിനു മുന്നിലായിരുന്നു ഉപരോധം. ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.പത്മനാഭൻ ഇപരോധം ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനൻ , അഡ്വ.വി.സത്യൻ, അഖിൽ പന്തലായനി, കെ.കെ.വിനീഷ് ,വി.കെ.ജയൻ, വായനാരി വിനോദ് ,എ .പി .രാമചന്ദ്രൻ ,വി.കെ.ഉണ്ണികൃഷ്ണൻ, വി.കെ.രാമൻ, വി.കെ.മുകുന്ദൻ എന്നിവർ സംസാരിച്ചു.12 മണിയോടെയാണ് ഉപരോധം അവസാനിച്ചത്. കൊയിലാണ്ടി പോലീസിന്റെ നേതൃത്വത്തിൽ വലിയ സംഘവും സ്ഥലത്തുണ്ടായിരുന്നു.