കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ആഘോഷങ്ങളുട ഭാഗമായി 1995 മുതൽ 2020 വരെയുള്ള കൗൺസിലർമാരുടെ കൂട്ടായ്മ 'സാരഥി സംഗമം' സംഘടിപ്പിച്ചു. നഗരസഭയുടെ മൂന്നാം വാർഷിക ദിനത്തിൽ നടന്ന സാരഥി സംഗമത്തിൽ നഗരസഭ ചെയർമാൻ അദ്ധ്യക്ഷനായി. മുൻ നഗരസഭ ചെയർമാൻ കെ.ശാന്ത, മുൻ പ്രസിഡന്റ് വായനാരി രാമകൃഷ്ണൻ, നഗരസഭ സ്ഥിരംസമിതി ചെയർമാൻമാർ കൗൺസിൽ പാർട്ടി ലീഡർമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.കെ.മുഹമ്മദ്, വി.വി.സുധാകരൻ, ഇ.കെ.അജിത്, കെ.എം.നജീബ്, മോഹനൻ, ഇ.എസ്.രാജൻ, സി.സത്യചന്ദ്രൻ, ടി.രാധാകൃഷ്ണൻ, ഹനീഫ, കെ.ഷിജു, സൂപ്രണ്ട് വി.പി.ഉണ്ണകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുൻ അംഗങ്ങളെ പുരസ്‌കാരം നൽകി ആദരിച്ചു.