tour
വയനാട് ടൂറിസം ഡെവലപ്പ്‌മെന്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വയനാട് ടൂറിസം വികസന സെമിനാർ കേരള ടൂറിസം ഗവേണിംഗ് ബോർഡ് മെമ്പർ കെ.ആർ.വാഞ്ചീശ്വരൻ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ:വയനാട് ടൂറിസം ഡെവലപ്പ്‌മെന്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരള ടൂറിസം വകുപ്പ്,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ,ജില്ലാ സഹകരണ ബാങ്ക്,കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം വികസന സെമിനാർ നടത്തി. കേരള ടൂറിസം ഗവേണിംഗ് ബോർഡ് മെമ്പർ കെ.ആർ.വാഞ്ചീശ്വരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ. ജോർജ്ജ് പോത്തൻ അദ്ധ്യക്ഷത വഹിച്ചു.സ്വാഗതസംഘം പ്രസിഡന്റ് കെ.ബി.രാജുകൃഷ്ണ സ്വാഗതം പറഞ്ഞു.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.റഹീം മുഖ്യ പ്രഭാഷണം നടത്തി. കബനി ഗ്രാമീണ ടൂറിസം പദ്ധതി ഡയറക്ടർ വയനാട് സുമേഷ് മംഗലശ്ശേരി,വയനാട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.രാധാകൃഷ്ണൻ,പ്രോജക്ട് ഡയറക്ടർ ഇൻചാർജ്ജ് ആത്മ വയനാട് ബ്ലസി മറിയം ജോസഫ്, വയനാട് വെഹിക്കിൾ സഹകരണ സംഘം പ്രസിഡന്റ് ഇ.ആർ സന്തോഷ് കുമാർ,ഡബ്ല്യൂ വൈ എഫ് ഐ വയനാട് ഡയറക്ടർ പി.അനുപമൻ,സ്‌പെഷ്യൽ ഗ്രേഡ് യൂണിറ്റ് ഇൻസ്‌പെക്ടർ വൈത്തിരി വി.ഹരികൃഷ്ണൻ,യൂണിറ്റ് ഇൻസ്‌പെക്ടർ വൈത്തിരി ഇ.കെ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.