indira
ഇന്ദിരാഗാന്ധിയുടെ 101-ാംജ•ദിനാഘോഷപരിപാടി ജില്ലാ കോൺഗ്രസ്സ് ഓഫീസിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൽപ്പറ്റ: വർഗീയ ചേരിതിരിവും സംഘർഷങ്ങളും ഉണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നതെന്നും അതിന് സഹായകമാകുന്ന നിലപാടുകളെടുക്കുകയാണ് സി.പി.എം എന്നും ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. തോന്നിയപോലെ കയറിപ്പോവാനും, തോന്നുമ്പോൾ ഇറങ്ങിവരാനും പുണ്യശബരിമല ബി.ജെ.പിയുടേയോ, -ആർ.എസ്സ്.എസ്സിന്റേയോ ഓഫീസല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 101-ാം ജന്മവാർഷിക പരിപാടികൾ ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മെമ്പർ പി.പി ആലി, വി.എ മജീദ്, എം.എം രമേശ്, ബിനു തോമസ്, പി.കെ കുഞ്ഞുമൊയ്തീൻ, ജി. വിജയമ്മ, മോയിൻ കടവൻ, നിസ്സി അഹമ്മദ്, അഡ്വ. ജോഷി സിറിയക്ക്, ഗോകുൽദാസ് കോട്ടയിൽ, കെ.കെ രാജേന്ദ്രൻ, നജീബ് പിണങ്ങോട്, സി.സി തങ്കച്ചൻ, പി. വിനോദ്, വി. നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.