കുറ്റ്യാടി: ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് ഊരത്ത് നൊട്ടിക്കണ്ടി സാംസ്‌കാരിക നിലയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ. ടി ഗീത, പി.സി രവീന്ദ്രൻ, കെ.വി ജമീല, കേളോത്ത് ആയിഷ, ഇ.കെ നാണു, ശ്രീജേഷ് ഊരത്ത്, എൻ.സി നാരായണൻ, തയ്യിൽ ബിന്ദു, തെക്കാൾ ഹമീദ് എന്നിവർ പ്രസംഗിച്ചു.