പേരാമ്പ്ര: ഇന്ദിരാജിജന്മദിനത്തോട് അനുബന്ധിച്ച് വിളയാട്ടു കണ്ടിമുക്കിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനടത്തി.കല്ലാച്ചിമ്മൽ ബിരാൻ കുട്ടി സാഹിബിന്റെ സ്മരണക്കായി നിർമ്മിച്ച കൊടിമരത്തിന്റെ ഉദ്ഘാടനം മണ്ഡലം പ്രസിഡൻറ് മോഹൻദാസ് ഓണിയിൽ നിർവ്വഹിച്ചു. തണ്ടോറ ഉമ്മർ.എൻ.കെ കുഞ്ഞബ്ദുള്ള ,സി.കെ.ഭാസ്‌കരൻ ,മുസതഫ, ഉണ്ണിതാനിക്കണ്ടി എന്നിവർ സംസാരിച്ചു പി.എം.ആർ മുസ്സ, കെ.എം വിനോദൻ ,റാഷിദ് കിഴക്കേടത്ത് ,സി.എച്ച് രാഘവൻ, ഷാഫി എന്നിവർ നേതൃത്വം നൽകി
. ഫോട്ടോ: ഇന്ദിരാജി ജന്മദിനത്തിന്റെ ഭാഗമായി വിളയാട്ടുകണ്ടിമുക്കിൽ നടന്ന പുഷ്പാർച്ചന