കുറ്റ്യാടി: ആയിരക്കണക്കിന്ന് രോഗികൾ എത്തുന്ന കുറ്റ്യാടി ഗവ: ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശിശുരോഗ വിദഗ്ധനെ നിയമിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസേഷ്യൻ കുറ്റ്യാടി പഞ്ചായത്ത് സമ്മേളനം ആവശ്യപെട്ടു. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിപാടിയുടെ പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിളാ അസോസേഷ്യൻ ജില്ല ജോ:സിക്രട്ടറി എൻ.കെ.ലീല ഉദ്ഘാടനം ചെയ്തു. ബിന്ദു കെ.സി അദ്ധ്യക്ഷത വഹിച്ചു. അജിത നടേമ്മൽ, ഒ.പി.മാതു, വിനീത എം.എം എന്നിവർ സംസാരിച്ചു. കുറ്റ്യാടി മേഖലയിൽ സി.പി.എം പ്രവർത്തകർക്കും സ്ത്രീകൾക്ക് നേരെയും സംഘപരിവാർ പ്രസ്ഥാനങ്ങൾ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപെട്ടു. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.എം. ജില്ല കമ്മിറ്റി അംഗം കെ.കെ.ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.പി.ചന്ദ്രി അദ്ധ്യക്ഷത വഹിച്ചു. മല്ലിക കൊല്ലിയിൽ ,കെ.കെ.ഗിരീഷ് എന്നിവർ സംസാരിച്ചു.