കുറ്റ്യാടി: കുറ്റ്യാടി വാട്ട്‌സപ്പ് കൂട്ടായ്മയും റോട്ടാനാ ജയ് കിസാൻബയോ പാർക്കും ചേർന്ന് കാർഷിക സംഗമം നടത്തി. തൊണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. സിന്ധു അദ്ധ്യക്ഷത വഹിച്ചു, നാദാപുരം ഡി.വൈ.എസ്.പി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി, സി.കെ.കരുണൻ, അബ്ദുൾ റഹ്മാൻ ഹാജി, മോഹൻദാസ് കായക്കൊടി, രജീഷ് കരുവാൻ കണ്ടി, നസീർ അബ്ദുള്ള എന്നിവർ സംസാരിച്ചു.