കൊയിലാണ്ടി : കോതമംഗലം വിഷ്ണുക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കിനോടനുബന്ധിച്ച് അഖണ്ഡ നൃത്താർച്ചനയും കർപ്പൂരാധനയും നടന്നു. കേരത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭർ അഖണ്ഡ നൃത്താർച്ചനയിൽ പങ്കെടുത്തു. കാലത്ത് ശാന്താധനഞ്ജയ ദമ്പതികളുടെ സീനിയർ ശിഷ്യയും ദക്ഷിണേന്ത്യയിലെ പ്രശസ്ത നർത്തകിയുമായ ദീപ്തി പാറോലും ശിഷരും അവതരിപ്പിച്ച ഭരതനാട്യങ്ങൾ അരങ്ങേറി.