കൊയിലാണ്ടി : ലോകശൗചാലയദിനാചരണത്തിന്റെ ഭാഗമായി നഗരസഭയിലെ വിരുന്നുകണ്ടി ബീച്ചിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ വി.സുന്ദരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.പി.ഇബ്രാഹിംകുട്ടി, കനക, റഹ് മത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.അബ്ദുൾ മജീദ്, ജെ.എച്ച്.ഐ.മാരായ കെ.എം.പ്രസാദ്, റഫീഖലി, ഹരിതകേരളം പ്രൊക്ട്മാനേജർ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
പടം. കൊയിലാണ്ടി നഗരസഭയിൽ ലോകശൗചാലയദിനാചരണം നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ വി.സുന്ദരൻ ഉദ്ഘാടനം ചെയ്യുന്നു