വടകര: സ്വകാര്യ ബസ് തകർത്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബസ് സർവ്വീസ് നിർത്തിവെക്കുന്നതുൾപ്പെടെയുള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ ജില്ലാ ബസ് ആന്റ് എൻജിനിയറിംഗ് വർക്കേഴ്‌സ് യൂണിയൻ (സി ഐ ടി യു) വടകര ഏരിയാ കമ്മറ്റി തീരുമാനിച്ചു. തീക്കുനിവടകര റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രകാശ് ബസാണ് കഴിഞ്ഞ മാസം 28 തകർത്തത്. ബസിന്റെ രണ്ട് ഭാഗത്തെയും ഗ്ലാസ് തകർക്കുകയും പെട്രോൾ ടാങ്കിൽ പൂഴി നിറക്കുകയുമായിരുന്നു. അഡ്വ. ഇ.കെ നാരായണൻ അദ്ധ്യക്ഷനായ യോഗത്തിൽ കെ.വി രാമചന്ദ്രൻ, എ. സതീശൻ,പി പ്രമോദ് സംസാരിച്ചു.