കോഴിക്കോട്: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോ.ഓപ്പറേറ്റീവ് മിൽക് സപ്ലൈ യൂണിയൻ സെക്രട്ടറിയുമായിരുന്ന ഇടക്കണ്ടിയിൽ നാരായണ കിടാവ് (96) നിര്യാതനായി. സമ്പ്രദായ ഭജനയുടെ ഉപാസകനും അയ്യപ്പ ഭക്തനുമായിരുന്ന കിടാവ് ഉറവൻകുളം അയ്യപ്പക്ഷേത്രത്തിന്റെ പ്രസിഡന്റായിരുന്നു. റോയൽ ഇന്ത്യൻ നേവിയുടെ നാവിക ലഹളയിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഹൈമവതി കിടാവ്. മക്കൾ: നന്ദകുമാർ, കൃഷ്ണകുമാർ. മരുമകൾ: ലക്ഷ്മി നന്ദകുമാർ. സഹോദരങ്ങൾ: ലീല.ആർ മേനോൻ, ഇ.യു.കിടാവ് (മലേഷ്യ), ഇ.കെ.കിടാവ് (ചെന്നൈ), ഇ.ഗോപീകൃഷ്ണൻ (പാലക്കാട്), ഇ.രാധാകൃഷ്ണൻ (മുംബൈ), ഇ.മോഹനൻ, ശോഭനബാലകൃഷാ്ണൻ, ഡോ.മനോഹരൻ (യു.എസ്.എ), ഇ.വിശ്വനാഥൻ (യു.എസ്.എ.), പരേതരായ ഡോ സുമതി എസ്.മേനോൻ( രാജശ്രീ ക്ലിനിക്ക് ചാലപ്പുറം), ഇ.ശേഖരക്കിടാവ്. സഞ്ചയനം ബുധനാഴ്ച.