കുറ്റ്യാടി: കളളാട് സുബുല്ലുസ്സലാം മദ്രസയിൽ നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും മിലാദ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. എ.കെ.നാസർ തങ്ങൾ, അശ്രഫ് അമാനി ,കെ.പി.കുഞ്ഞബ്ദുള്ള ഹാജി, ഒ.പി.കുഞ്ഞബ്ദുള്ള, കെ.കെ കുഞ്ഞബ്ദുള്ള എന്നിവർ ലോഷയാത്രയ്ക്ക് നേതൃത്വം നൽകി. സെയ്ത് ത്വാഹതങ്ങൾ സഖാഫിസിയാറത്തിന്ന് നേതൃത്വം നൽകി. അശറഫ് അമാനി നബിദിനാഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.പി.റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെയ്ത് ശിഹാബ് തങ്ങൾ സഖാഫി ഉദ്‌ബോധന പ്രസംഗം നടത്തി. തുടർന്ന് കലാ പരിപാടികളും അന്നദാനവും നടത്തി.