കുറ്റ്യാടി:പ്രളയകാലത്ത് മലയാളികൾ ഉയർത്തിപ്പിടിച്ച ഏകതയും ഐക്യവും മുൻനിർത്തി കേരളത്തെ ഇരുണ്ട യുഗത്തിലെയ്ക്ക് തിരിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിനെതിരെ മലയാളികൾ ഒന്നിക്കണമെന്ന് എഴുത്തുകാരൻ കെ.പി രാമനുണ്ണി. സനാതന ഹിന്ദുവിനെ വെടിവെച്ചു കൊല്ലണം എന്ന് ഉദ്‌ഘോഷിയ്ക്കുന്ന മത വിരോധികളാണ് സഹമത സ്‌നേഹത്തിന്റെ പ്രതീകമായ ദേവനുവേണ്ടി കേരളത്തിൽ കലാപത്തിന് ശ്രമിക്കുന്നത്. നൈഷ്ടിക ബ്രഹ്മചര്യം സ്ത്രീവിരുദ്ധമാക്കി പ്രയോഗിക്കുന്നതോടെ വാക്കിനെ വ്യഭിചരിക്കുകയാണ് വർഗ്ഗീയ വാദികൾ. ഇക്കൂട്ടർ ആചാരത്തിന്റെ പേരിൽ ഭരണഘടനയെ നഗ്‌നമായി ലംഘിക്കുകയുമാണ്. സത്യമേവ ജയതേ എന്ന തത്വമുയർത്തുന്ന ഹിന്ദു മതത്തെ ഉപയോഗിച്ച് കളവു മാത്രമെ ഇന്ത്യ ഭരിയ്ക്കുന്ന പാർട്ടിയും സംഘപരിവാറുമെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാന യാത്രക്ക്‌ മൊകേരിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ചെയർമാൻ കെ.പി രാമനുണ്ണി. പി.പി വാസുദേവൻ അദ്ധ്യക്ഷനായി. കൺവീനർ കെ.ടി കുഞ്ഞിക്കണ്ണൻ, ടി.ഗീത എന്നിവർ സംസാരിച്ചു. പി.വിനോദൻ സ്വാഗതവും വിൽസൺ സാമുവൽ നന്ദിയും പറഞ്ഞു.
ജവീീേ :മൊകേരിയിൽ രാമനുണ്ണി പ്രസംഗിക്കുന്നു