കൊയിലാണ്ടി:എസ്.എൻ.ഡി.പി യൂണിയൻ സ്ഥാപക നേതാവും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് സ്ഥാപകനും കോൺഗ്രസ് നേതാവുമായിരുന്ന എം.പി ഗോപാലന്റെ അഞ്ചാം ചരമവാർഷിക ദിനാചരണം കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഫീസിൽ ചേർന്നു. യൂണിയൻ പ്രസിഡന്റ് പറമ്പത്ത് ദാസൻ അനുസ്മരണ സമ്മേളനം ഉദ്ഘടാനം ചെയ്തു. യൂണിയൻ കൗൺസിലർ എം. ചോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മേലേപ്പുറത്. പി.വി പുഷ്പരാജ്, സി.കെ ജയദേവൻ, കെ.എം ഷാജി, എം.പി ലീല, എം.പി ദിനേശൻ, കെ.പി ഗംഗാധരൻ, എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ സ്വാഗതവും കെ.കെ കുഞ്ഞികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.