കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ശുചിമുറി ശുചീകരണ ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ കെ.സത്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ വി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു, എം.എം.ചന്ദ്രൻ, ജെ.എച്ച്.ഐ.മാരായ വിനോദ്, കെ.എം.സുബൈർ എന്നിവർ സംസാരിച്ചു.
പടം. കൊയിലാണ്ടി നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വിദ്യാലയങ്ങൾക്കുള്ള ശുചിമുറി ശുചീകരണ ഉപകരണങ്ങളുടെ വിതരണം നഗരസഭ ചെയർമാൻ കെ.സത്യൻ ഉദ്ഘാടനം ചെയ്യുന്നു.