പേരാമ്പ്ര:കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് സമ്മേളനം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. പി.കെ ബാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി. കുഞ്ഞമ്മദ്, പി.വേണു, സി.കെ.റസാഖ്, പി.ടി.കണാരൻ, കെ.കെ.ഭരതൻ തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രേറിയൻമാരെ പാർട്ട് ടൈം ജീവനക്കാരായി അംഗീകരിക്കുക, അലവൻസ് പതിനായിരം രൂപയാക്കി ഉയർത്തുക തുടങ്ങിയവ പ്രമേയത്തിലൂടെആവശ്യപ്പെട്ടു.മുരളീധരൻ നടേരി സ്വാഗതവും സബിത.ടി നന്ദിയും പറഞ്ഞു.
പി.കെ.ബാലൻ (പ്രസി) മുരളീധരൻ നടേരി (സെക്ര) സബിത ടി.(വൈ: പ്രസി) കെ.സോമൻ (ജോ.. സെക്ര) എന്നിവരെ പുതിയ ഭാരവാഹികളായി വീണ്ടും തെരഞ്ഞെടുത്തു. ഫോട്ടോ: സമ്മേളനത്തിൽ അഡ്വ.കെ സത്യൻ ഉദ്ഘാടനം ചെയ്യുന്നു