പേരാമ്പ്ര: കോൺഗ്രസ് നേതാവും ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണനെറ സ്മരണാർത്ഥം ജന്മനാടായ കായണ്ണയിൽ ലൈബ്രറിയും വായനാ മുറിയും പ്രവർത്തനമാരംഭിച്ചു. കവിയും ഗാനരചയിതാവുമായ രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഇ.എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.ജെ. ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. കാവിൽ.പി.മാധവൻ, ഐപ് വടക്കേതടം, മേരിടീച്ചർ, പി.സി. മുഹമ്മദ്, അജന ചന്ദ്രൻ, നിഷ രമേശൻ, മേഘനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.

പടം : പി.സി. രാധാകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയും റീഡിംഗ്‌റൂമും രമേശ് കാവിൽ ഉദ്ഘാടനം ചെയ്യുന്നു.