പേരാമ്പ്ര : പേരാമ്പ്രയിലേയും സമീപ പ്രദേശങ്ങളിലെയും അവശത അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സാന്ത്വനം കൂട്ടായ്മ പേരാമ്പ്രക്ക് തുടക്കമായി. മന്ത്രി ടി.പി. രാമകൃഷ്ണൻ സാന്ത്വനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് 70 ഇൻജക്ഷൻ കിറ്റുകളും ദയ പാലിയേറ്റീവ് കെയറിന് ഓക്‌സിജൻ സിലിണ്ടറുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. ചെയർമാൻ വീർക്കണ്ടി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ പി.ആർ. ഷാമിൻ, ദയ ചെയർമാൻ കെ. ഇമ്പിച്ചിഅലി, എസ്.കെ. അസ്സയ്‌നാർ, എ.കെ. ചന്ദ്രൻ മാസ്റ്റർ, സുരേഷ്ബാബു കൈലാസ്, ബാദുഷ അബ്ദുൾ സലാം, മൊയ്തി കക്കിനികണ്ടി, സലീം മണവയൽ തുടങ്ങിയവർ പ്രസംഗിച്ചു.