കുറ്റ്യാടി: ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം സെക്രട്ടറി നിട്ടുരിലെ ഏരത്ത് റഹ്ന സുധീഷിന്റെ വീടിന് നേരെ ഇന്നലെ അർദ്ധരാത്രി പന്ത്രണ്ടര മണിയോടെ ബോംബേറ്. വീടിന്റെ മുൻവശത്തെ ചുമരിൽ ബോംബ് ശക്തിയായി പതിച്ച് ചുമർഭിത്തി തുളയുകയും പൊട്ടിതെറിക്കുകയും മുൻവശതിത്തെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ഉറക്കത്തിലായിരുന്ന റഹ്നയും ബന്ധുക്കളും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് എത്തിയ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ.സജീവൻ, മേഖല വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, എം.എം രാധാകൃഷ്ണൻ , പി.പി.മുരളി, ഒ.പി മഹേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.