കുറ്റ്യാടി :അറുപത് വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കുന്നുമ്മൽ ഏരിയാ സമ്മേളനം അധിക്യതരോട് ആവശ്യപ്പെട്ടു. എം.ഗോപാലൻ നഗറിൽ സംഘം ജില്ലാ സെക്രട്ടറി സി. വി ഇക്ബാൽ സമ്മേളനം ഉദ്ഘാടനം ചെയ്.തു പി.അശോകൻ അദ്ധ്യക്ഷനായി. വി.പി മൊയ്തീൻ സംഘടനാ റിപ്പോർട്ടും വി.പി നാണു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വിമല നാരായണൻ, കെ.ടി.കെ ഭാസ്‌ക്കരൻ, കബീർ സലാലം എം.യാഫിയ, പരീത് ബാലുശ്ശേരി, കേളോത്ത് രാജൻ, ഷിജിത്ത് പേരാമ്പ്ര, എന്നിവർ സംസാരിച്ചു. കണ്ണൻ കൂടലിൽ സ്വാഗതവും എൻ.പി സതീശൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി വി.പി നാണു (പ്രസിഡന്റ്), കെ ചന്ദ്രൻ ,വി എം വിജയൻ ,കണ്ണൻകൂടലിൽ (വൈസ് പ്രസിഡന്റുമാർ ) സെക്രട്ടറി പി അശോകൻ, സി.കെ രവീന്ദ്രൻ, സന്തോഷ് വടയം, എൻ.പി സതീശൻ(ജോയിന്റ് സെക്രട്ടരിമാർ), ടി വിനോദൻ(ട്രഷറർ ).

തൊട്ടിൽപ്പാലത്ത് നടന്ന പൊതുസമ്മേളനം പി.കെ അബ്ദുല്ല കാസർഗോഡ് ഉദ്ഘാടനം ചെയ്തു.വി പി നാണു അദ്ധ്യക്ഷനായി. മഞ്ഞക്കുളം നാരായണൻ പി അശോകൻ എന്നിവർ സംസാരിച്ചു.