കുറ്റ്യാടി: കാർഷിക സംരഭങ്ങളിൽ യുവാക്കളുടെ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ.പറഞ്ഞു .നിട്ടൂർ ക്ഷീരോദ്പാദക സഹകരണസംഘം ഒന്നാം വാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ക്ഷീരകർഷക സംഗമത്തിൽ നിരവധി ക്ഷീരകർഷകർ പങ്കെടുത്തു. പഞ്ചായത്ത് അംഗം രജിത രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വി ആന്റ് ഐ യൂണിറ്റ് തലവൻ പി.അനിൽകുമാർ, വെറ്റിനറി അസി.ഓഫീസർ പ്രറ്റി പീറ്റർ എന്നിവർ ക്ലാസെടുത്തു. സംഘം പ്രസിഡന്റ് ജി.കെ.വരുൺ കുമാർ, സജിത്ത് ഏരത്ത്, കെ.കെ.ശശീന്ദ്രൻ ,വി.ജയദേവൻ, സി.പി.സി നീഷ്, ടി.കെ.വിജീഷ്, സി.സതി തുടങ്ങിയവർ സംസാരിച്ചു