കുറ്റ്യാടി : കേരളത്തിലെ സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന പ്രാഥമിക സഹകരണ സംഘങ്ങളെ ജി.എസ്.ടി യിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള കോ-ഒാപ്പറേറ്റീവ് എംപ്ലോയീസ് യുണിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. മുഹമ്മദ് അമീൻ നഗറിൽ(കായക്കൊടി പഞ്ചായത്ത് കമ്മ്യണിറ്റി ഹാൾ തളീക്കര) കെ.എ.സ്.കെ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ ദിനേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സി ശശിധരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കൺവീനർ ഭയാനന്ദൻ കരുപ്പള്ളി പ്രമേയങ്ങൾ അവതരിപ്പിച്ചു. വി.നാണു, ടി.കെ വിനോദം, കെ.ഷൈബു, കെ.കെ സുരേഷ് എന്നിവർ സംസാരിച്ചു. കെ പ്രമോദ് സ്വാഗതവും വി.പി മോഹൻകുമാർ നന്ദിയു പറഞ്ഞു. പുതിയ ഭാരവാഹികളായി എൻ.കെ രാമചന്ദ്രൻ സെക്രട്ടറി, ദയാനന്ദൻ കരുപ്പള്ളി, ഏ ബെന്നി, ജോയിന്റ് സെക്രട്ടരിമാർ.പ്രസിഡന്റ് കെ വി ഷാജി, ടി പി കെ ബാലകൃഷ്ണൻ, കെ വി ഷാജി, പി കെ മനോജൻ, കെ ടി വിനോദൻ വൈസ് പ്രസിഡന്റുമാർ, എം ഗീത ട്രഷറർഎന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.