കുറ്റ്യാടി: നീട്ടൂർ,അമ്പലകുളങ്ങര പ്രദേശങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബേറ് തുടരുന്നു. ഇക്കഴിഞ്ഞ ഹർത്താൽ ദിനത്തിൽ അമ്പലകുളങ്ങരയിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനും സി.പി.എം പ്രവർത്തകനുമായ ജൂലിയസ് നിഖിദാസിനെയും ഭാര്യയേയും ഹർത്താൽ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇതിന് ശേഷം നിരവധി അക്രമങ്ങളാണ് പ്രദേശത്തുണ്ടായത്. കഴിഞ്ഞ ദിവസം ബി.ജെ.പി കുറ്റ്യാടി നിയോജക മണ്ഡലം സെക്രട്ടറി റഹ്ന സുധീഷിന്റെ വീടിന് നേരെ ബോംബേറ് നടന്നു. അമ്പലകുളങ്ങര അക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായ സുധീഷ് റഹ്നയുടെ ഭർത്താവാണ്. തുടർന്ന്‌ സി.പി.എം. വിലങ്ങോട്ട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കാഞ്ഞിരപ്പാറക്കൽ ഗിരീഷിന്റെ വീടിന് നേരെ ചൊവ്വാഴ്ച അർദ്ധ രാത്രി പന്ത്രണ്ട് മണിയോടെ ശക്തമായ ബോംബേറ് നടന്നു. വീടിന്റെ മുൻവശത്തെ ചുമർഭിത്തിക്ക് വിള്ളൽ വീണു. ജനലും വാതിലും മേൽക്കൂരയും പൊട്ടി തകർന്നു. കുറ്റ്യാടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പടം. ബോംബേറിൽ തകർന്നസി.പി.എം നേതാവ് കാഞ്ഞിരപ്പാറക്കൽ ഗിരീഷിന്റെ വീടിന്റെ ഭാഗങ്ങൾ