കുറ്റ്യാടി: മലയോര പ്രദേശത്തിന്ന് 21 വർഷം അറിവിന്റെ വെളിച്ചം നൽകിയ അക്ഷര വായനശാലയും ഗ്രന്ഥാലയവും അടുക്കത്ത് നവീകരിച്ച കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി കുഞ്ഞികൃഷ്ണൻ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. തുടർന്ന് വായനാശാലയുടെ വാർഷികാഘോഷ പരിപാടികളും നടന്നു. നെല്ലിക്കുന്ന് ഗ്രാനൈറ്റ് ആന്റ് ക്രഷറിന്റെ സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. സ്വാഗത സംഘം ചെയർമാൻ എൻ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്‌ നെല്ലിക്കുന്ന് ഗ്രാനൈറ്റ് ആന്റ് ക്രഷർ പാർട്ട്ണർമാരായ വി.പിഹമീദ്, ടി.കെ.റിയാസിൽ നിന്നും താക്കോൽ ഏറ്റു വാങ്ങി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ പി.കെ നവാസ് മാസ്റ്റർ, പി.കെ സുഗുണൻ മാസ്റ്റർ എന്നിവരെയും, കെട്ടിടത്തിന് സ്ഥലം സംഭാവന ചെയ്ത പീടികയുള്ള പറമ്പത്ത് കണ്ണന്റെ കുടുംബത്തെയും ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.പി.വിനോദൻ, മരുതോങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ട്രഷറർ ടി.പി. ആലി, വാർഡ് മെമ്പർ മാരായ നിഷ കൊല്ലിയിൽ, റംല കൊളക്കാട്ടിൽ അനീഷ് കെ.രാഷ്ടീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികളായ, കെ.ടി.മനോജൻ, കിളയിൽ രവീന്ദ്രൻ, സെഡ് എ.അബ്ദുള്ള സൽമാൻ ജമാൽ പാറക്കൽ ,ഷൈനിത്ത് പി.പി, പാർത്ഥൻ മാസ്റ്റർ കെ.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.വായനശാല സിക്രട്ടി സുനിൽ പാലോറ റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു കെ.പി ഇബാഹിം നന്ദി പറഞ്ഞു.വതുടർന്ന് വിവിധ കലാപരിപാടികളും തിരുവനന്തപുരം സോപാനം അവതരിപ്പിച്ച സഹയാത്രികന്റെ ഡയറിക്കുറിപ്പ് എന്ന നാടകവും അരങ്ങേറി.
പടം. അടുക്കത്ത് അക്ഷരലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു