കൽപ്പറ്റ: 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) ആരോഗ്യ പ്രശ്‌നോത്തരി നടത്തുന്നു. വിദ്യാർത്ഥികളുടെ ശാസ്ത്രാവബോധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കെ.ജി.എം.ഒ.എ. രൂപീകരിച്ച അമൃതകിരണത്തിന്റെ ആഭിമുഖ്യത്തിലാണ് തുടർച്ചയായ മൂന്നാം വർഷവും ആരോഗ്യ പ്രശ്‌നോത്തരി നടത്തുന്നത്.
ജില്ലാതല മത്സരങ്ങൾ ഡിസംബർ 2നും സംസ്ഥാനതല മത്സരം 2019 ജനുവരി 26,27 തിയതികളിലുമാണ്.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ജില്ലാതലത്തിൽ 5000, 2000, 1000 രൂപ എന്ന ക്രമത്തിലും സംസ്ഥാന തലത്തിൽ 10000, 5000, 2500 രൂപ എന്ന ക്രമത്തിലും ക്യാഷ് അവാർഡുകളും ട്രോഫികളും ലഭിക്കും. പങ്കെടുക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകും.
ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേരടങ്ങുന്ന ടീമായി വേണം പങ്കെടുക്കാൻ. ടീമംഗങ്ങൾ പ്രിൻസിപ്പൽ/ ഹെഡ്മാസ്റ്റർ പക്കൽ നിന്നുള്ള സാക്ഷ്യപത്രവും സ്‌കൂൾ ഐഡന്റിറ്റി കാർഡും കൊണ്ടുവരണം.
വയനാട് ജില്ലയിലെ മത്സരം കൽപ്പറ്റ ഫാത്തിമ മാതാ നഴ്സിംഗ് സ്‌കൂളിൽ വച്ചാണ് നടത്തുക. രജിസ്‌ട്രേഷൻ നവംബർ 25 വൈകീട്ട് 5മണി വരെ. വിവരങ്ങൾക്ക്: ഫോൺ: 9496357039, 8547648771.