കുറ്റ്യാടി :സി.പി.എം വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി കെ.പി ഗിരീശന്റെ വീട് ബോംബെറിഞ്ഞ് തകർത്ത ആർ.എസ്. എസ് ആക്രമത്തിൽ സി.പി എം വടയം ലോക്കൽ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സമാധാന അന്തരീക്ഷം തകർത്ത് നാട്ടിൽ കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാർ ക്രിമിനൽ സംഘത്തെ തിരിച്ചറിഞ്ഞ് നാടിന്റെ ക്രമസമാധാനം നിലനിർത്താൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് ലോക്കൽ കമ്മറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.