പേരാമ്പ്ര: പേരാമ്പ്രയിലെ കല്ലോട് നടന്ന അക്രമത്തിൽ ബി.ജെ.പിക്ക് പങ്കില്ലെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് ടി.പി ജയചന്ദ്രൻ പേരാമ്പ്രയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മേപ്പയ്യൂരിൽ ബി.ജെ.പി ഓഫീസും അതിനു മുമ്പ് പേരാമ്പ്രയിലും പരിസരങ്ങളിലും നാലോളം അക്രമസംഭവങ്ങളും നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് അദ്ദേഹം
പറഞ്ഞു . പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം മുതലെടുത്ത് അരാജകത്വത്തിന് വഴിയൊരുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .സംസ്ഥാന കമ്മിറ്റി അംഗം എ.പി രാമചന്ദ്രൻ , മണ്ഡലം ഭാരവാഹികളായ എൻ.ഹരിദാസൻ, എ.ബാലചന്ദ്രൻ എന്നിവരും പങ്കെടുത്തു .