പേരാമ്പ്ര : ചങ്ങരോത്ത് ആയുർവേദ ഡിസ്‌പെൻസറി ആശുപത്രിയായി ഉയർത്തണമെന്ന് പാലേരി സിസ്റ്റർ ലിനി നഗറിൽ നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാലേരി മേഖല സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.സി. സതി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.സരോജിനി പതാക ഉയർത്തി. ഹഷിത മോഹൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ. സുമതി, നഫീസ അഷറഫ്, മീനാക്ഷി മുള്ളമ്പലത്തിൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം.കെ. രാധ രക്തസാക്ഷി പ്രയേവും സുവർണ്ണ ആപ്പറ്റ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖല കമ്മിറ്റി സെക്രട്ടറി എം.നളിനി പ്രവർത്തന റിപ്പോർട്ടും ഏരിയ കമ്മിറ്റി അംഗം സുലഭ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി പി. പ്രസന്ന, എം. വിശ്വനാഥൻ, ശോഭന വൈശാഖ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പി. എസ്. പ്രവീൺ സ്വാഗതവും സുവർണ്ണ ആപ്പറ്റ നന്ദിയും പറഞ്ഞു. സുവർണ്ണ ആപ്പറ്റ പ്രസിഡന്റ് സി.ടി. ശോഭന, നഫീസ അഷറഫ് വൈസ് പ്രസിഡന്റുമാർ കെ.വി. ലളിത സെക്രട്ടറി ടി.പി. റീന, ദീപ മനോജ് ജോ. സെക്രട്ടറിമാർ എം.കെ. രാധ ഖജാൻജി എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പടം : അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാലേരി മേഖല സമ്മേളനം ഏരിയ കമ്മിറ്റി പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്യുന്നു