കുന്ദമംഗലം:ചെത്തുകടവിലെ നിലവിലുള്ള മിനി സ്റ്റേഡിയം ഘട്ടം ഘട്ടമായി ഗെയിംസ് പാർക്കായി ഉയർത്തുന്നതുൾപ്പെടെയുള്ളപദ്ധതികൾഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ അവതരിപ്പിച്ചു കുന്ദമംഗലം ബ്ലോക്ക് രാജിവ് ഘർ ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാറിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എം. ആസിഫ റഷീദ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. കോയ, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, ത്രിപുരി പൂളോറ, യു.സി. ബുഷ്റ,സുഷമ, ടി.കെ.ഹിതേഷ് കുമാർ, ടി.കെ. സൗദ, പി. പവിത്രൻ, ഖാലിദ് കിളിമുണ്ട, എം .വി. ബൈജു, ബാബു നെല്ലൂളി, ഒ.ഉസയിൻ, ജനാർദ്ദനൻ കളരിക്കണ്ടി, രാജൻ മാമ്പറ്റ ചാലിൽ, ടി. ചക്രായുധൻ, ടി.വി.വിനീത് കുമാർ, എ.ഹരിദാസൻ , പഞ്ചായത്ത് സെക്രട്ടറി ടി.ആബിദ, ജുനിയർ സൂപ്രണ്ട് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.