കുന്ദമംഗലം: കുന്ദമംഗലം കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് വനിതകൾക്കായി കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നമാക്കി മാറ്റുന്നതിനുള്ള ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. പഴം,പച്ചക്കറി,നാളികേരം എന്നിവയിൽ നിന്ന് വിവിധതരം ജാമുകൾ,കട് ലെറ്റുകൾ, മറ്റ് മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്ന പരിശീലനമാണ് നൽകിയത്. അറുപതോളം വനിതകൾ ശിൽപ്പശാലയിൽ പങ്കെടുത്തു. ബാങ്ക് പ്രസിഡണ്ട് എം.കെ. മോഹന്‍ദാസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.ഡയറക്ടര്‍ എം. സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ധര്‍മ്മരത്‌നന്‍ സ്വാഗതം പറഞ്ഞു. പത്മിനി ശിവദാസ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി.