cal-uni

നാലാം സെമസ്റ്റർ ബി.ഐ.ഡി പരീക്ഷാകേന്ദ്രങ്ങൾ

വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.ഐ.ഡി പരീക്ഷയ്ക്ക് അപേക്ഷിച്ച രജിസ്റ്റർ നമ്പർ KZAPBID001 മുതൽ KZAPBID064 വരെയുള്ളവർ കുറ്റിക്കാട്ടൂർ എ.ഡബ്ല്യൂ.എച്ച് എൻജിനിയറിംഗ് കോളേജിലും KZAPBID065 മുതൽ KZAPBID107 വരെയുള്ളവർ ചേലേമ്പ്ര ദേവകി അമ്മ ഗുരുവായൂരപ്പൻ കോളേജ് ഒഫ് ആർക്കിടെക്ചറിലും, KZAPBID108 മുതൽ KZAPBID166 വരെയുള്ളവർ കളൻതോട് കെ.എം.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗിലും, KZAPBID167 മുതൽ KZAPBID196 വരെയുള്ളവരും സപ്ലിമെന്ററി മുഴുവൻ പരീക്ഷാർത്ഥികളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലും (ഐ.ഇ.ടി കോഹിനൂർ ) പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ എം.എഡ് 2016 പ്രവേശനം സപ്ലിമെന്ററി, 2017 പ്രവേശനം റഗുലർ പരീക്ഷകൾക്ക് പിഴകൂടാതെ 27 വരെയും 160 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം. മൂന്നാം സെമസ്റ്റർ എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 160 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റർ ചെയ്യാം. അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.ബി.എ ഇന്റർനാഷണൽ ഫിനാൻസ്, എം.ബി.എ ഹെൽത്ത് കെയർ മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്, 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 27 വരെയും 160 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് 29 വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ ഡിസംബർ 14-ന് ആരംഭിക്കും. പരീക്ഷ ബി.പി.എഡ് ഇന്റഗ്രേറ്റഡ് (2014 മുതൽ പ്രവേശനം) ഒന്നാം വർഷ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ അഞ്ചിന് ആരംഭിക്കും. എട്ടാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, എട്ടാം സെമസ്റ്റർ ബി.ടെക്/പാർട്ട്‌ടൈം ബി.ടെക് (2009 സ്‌കീം, 2010-2013 പ്രവേശനം) പരീക്ഷ ഡിസംബർ 14-ന് ആരംഭിക്കും. എം.ടെക് വൈവ നാലാം സെമസ്റ്റര്‍ എം.ടെക് മെഷീൻ ഡിസൈൻ വൈവവോസി 26-ന് നടക്കും.

പരീക്ഷാഫലം

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2014, 2009 (2010-13 പ്രവേശനം)-2009 പാർട്ട്‌ടൈം സ്‌കീം) റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ 11 വരെ അപേക്ഷിക്കാം.