മേപ്പാടി: പരേതരായ കുരുവിളഅന്നമ്മ ദമ്പതികളുടെ മകൾ സിസ്റ്റർ ബിയാട്രീസ് കുരുവിള എസ്‌സിസിജി (70) നിര്യാതയായി. സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റി ഒഫ് സെയിൻസ് ബർത്തലോമിയ കപ്പിത്താനിയോ ആൻഡ് വിൻജൻസ ജെറോസ കേരള പ്രോവിൻസ് മഠാംഗമാണ്. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട് ബിഷപ് റവ. ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ മേപ്പാടി സെന്റ് ജോസഫ്‌സ് കോൺവെന്റ് ചാപ്പലിൽ .
ഗാർഡിയൻ എഞ്ചൽസ് സ്‌കൂൾ മഞ്ഞുമ്മൽ, കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ട്രെയിനിംഗ് സ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപിക, കോഴിക്കോട് സെന്റ് വിൻസന്റ് ടി ടി ഐയിൽ പ്രധാന അധ്യാപിക, മലപ്പുറം സെന്റ് ജെമ്മാസ് കോൺവെന്റ് മദർസുപ്പീരിയർ വൈത്തിരി, കോഴിക്കോട് ഗൊരേറ്റി ഹോസ്റ്റൽ വാർഡൻ, വൈത്തിരി എച്ച്‌ഐഎം ഗേൾസ് ഹോം വാർഡൻ എന്നീ നിലകളിൽ സേവനം ചെയ്തു. കഴിഞ്ഞ നാലര വർഷം മേപ്പാടി സെന്റ് ജോസഫ്‌സ് കോൺവെന്റിനോടനുബന്ധിച്ചുള്ള ബോർഡിംഗിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു. കോട്ടയം പാല തലച്ചിറകുടുംമ്പാംഗമാണ്. സഹോദരങ്ങൾ: സിസ്റ്റർ ഫിദേല എസ്‌സിസിജി, ജോർജ്, സിസ്റ്റർ ജോയ്‌സ് എസ്‌സിസിജി, സിസ്റ്റർ അമീന സിഎംസി, മാത്തുക്കുട്ടി, ഫെലിക്‌സ്, പരേതരായ ഫാ. കുരുവിള തോമസ്, ജോസ്.