രാമനാട്ടുകര :രാമനാട്ടുകര എയർപോർട്ട് റോഡിൽ ശബരി ഗ്യാസ് ഏജൻസിക്ക് സമീപത്തുനിന്ന് പരിയാപുരത്ത് സിനുവിനു വീണു കിട്ടിയ 6500 രൂപ ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് രാമനാട്ടുകര മുബാറക് ജ്വല്ലറിയിലെപരിയാപുരത്ത് സിനുമാതൃകയായി . വീണു കിട്ടിയ തുക രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റിൽ എസ്.ഐ സി.കെ അരവിന്ദൻ,സി.പി.ഒ രജിത് എന്നിവരെ തിരിച്ചേൽപ്പിച്ചു തുടർന്നു നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് കടലൂർ സ്വദേശിയായ കൃഷ്ണമൂർത്തിയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.