കൽപ്പറ്റ: തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളിൽ സേവനത്തിന് കെ.എസ്.ഇ.ബിയുടെ 40 അംഗ സംഘം വയനാട്ടിൽനിന്ന് യാത്രതിരിച്ചു. ഗജ ബാധിത മേഖലകളിൽ തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് തമിഴ്നാട് സർക്കാർ അഭ്യർഥിച്ചതനുസരിച്ചാണ് സംഘം പുറപ്പെട്ടത്.
ബത്തേരി അസിസ്റ്റന്റ് എൻജിനിയർ കെ.കെ. ഷിനു, സർക്കിൾ സബ് എൻജിനീയർ എം.ജെ.ചന്ദ്രദാസ്, സബ് എൻജിനീയർമാരായ എൻ.പി. റെജി, ജിജിത്ത് കെ. ജോർജ്, കെ.പി. ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം. ഇവർ യാത്രചെയ്യുന്ന ബസ് കെ.എസ്.ഇ.ബി കൽപ്പറ്റ ഡപ്യൂട്ടി ചീഫ് എൻജീനീയർ ശ്യാമപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു.