കുറ്റ്യാടി: ജില്ലാ മെഡിക്കൽ ഓഫീസും കുറ്റ്യാടി താലൂക്ക് ആശുപത്രിയും ചേർന്ന് സ്‌കൂൾ ദന്തപരിശോധന ക്യാമ്പ് നടത്തി. കുറ്റ്യാടി എം.ഐ.യു.പി.സ്‌ക്കൂൾ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കാളികളായി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ്ങ് കാര്യ ചെയർപേഴ്‌സൺ കെ.വി ജമീല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ അശ്രഫ്.ഇ അദ്ധ്യക്ഷത വഹിച്ചു. മാസ് മീഡിയ ജില്ലാതല ഓഫീസർ ഹംസ ഇസ്മാലി മുഖ്യ പ്രഭാഷണം നടത്തി. ഡോക്ടർ ദിവ്യ, ഡോക്ടർ അരുൺ, ഡോക്ടർ വിപിൻ ഭാസ്‌കരൻ ,എം.പി പ്രേമൻ, ബാബു. ഇ.എ, വിവേഗ് ഗംഗാധരൻ, സി.എച്ച്. ഷരീഫ് നാസർ തളിക്കര, ജമാൽ കുറ്റ്യാടി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.പി റഷീദ് സ്വാഗതം രേഖപെടുത്തി.
പടം. ദന്തപരിശോധന ക്യാമ്പ് കെ.വി ജമീല ഉദ്ഘാടനം നിർവ്വഹിക്കുന്നു.