പേരാമ്പ്ര: മന്ത്രി കെ.ടി ജലീൽ തന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ എം.ഡിയായി നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും സമ്മതത്തോടും കൂടിയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ പറഞ്ഞു . മുഖ്യമന്ത്രി ജലീൽ വിഷയത്തിൽ പുലർത്തുന്ന മൗനം അതാണ് സൂചിപ്പിക്കുന്നത്. 'ബന്ധു നിയമനം, കെ ടി ജലീൽ രാജി വെക്കുക' എന്നാവശ്യപ്പെട്ട് നൊച്ചാട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി നൊച്ചാട് ചാത്തോത്ത് താഴയിൽ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മൂസ്സ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ അസൈനാർ, ടി.കെ ഇബ്രാഹിം, ആർ. കെ മുനീർ, സലിം മിലാസ്, വി.പി.കെ ഇബ്രാഹിം, ചാലിക്കര അബ്ദുറഹിമാൻ, കെഎം ശാമിൽ, വി.എൻ നൗഫൽ, അസ്ബീർ വെള്ളിയൂർ, അസീസ് നിലപ്പാറ, ഹംസ മാവിലാട്ട്, അഹമ്മദ് കുണ്ടുങ്ങൽ, ബീരാൻ ഹാജി, ആഷിക് കുന്നത്ത്, അൻവർ ഷാ നൊച്ചാട്, ആർ.ഷബീർ, ഉബൈദ് ചെറുവറ്റ, മജീദ് വയലാളി, ജാഫർ ചേനോളി, ടി.പി അഷ്‌റഫ് സംസാരിച്ചു.
ഫോട്ടോ: നൊച്ചാട് പഞ്ചായത്ത് മുസ്ലിം യൂത്ത് സംഘടിപ്പിച്ച പ്രധിഷേധതെരുവ് ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്യുന്നു