കുറ്റ്യാടി: സംസ്ഥാന സ്‌കൂൾ അദ്ധ്യാപക അവാർഡ് നേടിയ ദേവർകോവിൽ യു.പി സ്‌കൂളിലെ പി.കെ നവാസിനെ 'സേവ്' അനുമോദിച്ചു. സേവിന്റെ കുന്നുമ്മൽ ഉപജില്ല ഭാരവാഹിയും സജീവ പ്രവർത്തകനുമായ നവാസ് സ്‌കൂളിലും ഉപ ജില്ലയിലും വ്യത്യസ്തമായ പരിസ്ഥിതി പ്രവർത്തനം നടത്തി ശ്രദ്ധ നേടിയ ആളാണ്. ജൈവ ഉപഹാരമായി മാവിൻതൈ ആണ് നൽകിയത് നവാസിന് സമ്മാനിച്ചു .പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ ഉപഹാരം നൽകി. സേവ് ജില്ലാ കോഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷനായി. അബ്ദുള്ള സൽമാൻ, എം.രാജൻ, വി. നാസർ, പി.വി. നൗഷാദ്, കെ. ലളിത, കാദംബരി വിനോദ് എന്നിവർ സംസാരിച്ചു.
പടം: സംസ്ഥാന അധ്യാപക അവാർഡ് നേടിയ പി കെ നവാസിന് സേവിന്റെ ഉപഹാരം പ്രഫ. ശോഭീന്ദ്രൻ സമ്മാനിക്കുന്നു