shutter
ഉൗർക്കടവ് കവണക്കല്ല് റഗുലേറ്ററിന്റെ ദ്രവിച്ച ലോക്ക് ഷട്ടർ


മാവൂർ: ഉൗർക്കടവിൽ കവണക്കല്ല് റഗുലേറ്ററിന്റെ തുരുെമ്പടുത്ത് ദ്രവിച്ച രണ്ടാമത്തെ ലോക്ക് ഷട്ടർ മാറ്റൽ വൈകുന്നു. . അറ്റകുറ്റപ്പണി നടത്തി താൽക്കാലികമായി പ്രശ്നപരിഹാരത്തിനായിരുന്നു നേരത്തെ പദ്ധതി. കനാലിന്റെ മുകൾഭാഗത്തുള്ള ഇൗ ഷട്ടറിന്റെ നല്ലൊരുഭാഗം തുരുെമ്പടുത്ത് ദ്രവിച്ച സാഹചര്യത്തിൽ ഇത് പ്രാവർത്തികമാകില്ലെന്ന നിർദേശത്തെതുടർന്നാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു. ഉൗർക്കടവിൽ ചാലിയാർ പുഴയിൽ സ്ഥാപിച്ച റഗുലേറ്ററിൽ നിലവിൽ രണ്ട് ലോക്ക് (ഗേറ്റ്) ഷട്ടറാണുള്ളത്. തോണിയോ ബോേട്ടാ ചങ്ങാടമോ മറ്റോ പുഴയുടെ മറുഭാഗത്തേക്ക് കൊണ്ടുപോകേണ്ടിവന്നാൽ കടത്തിവിടാനാണ് റഗുലേറ്ററിന്റെ വലത്തേയറ്റത്ത്, കോഴിക്കോട് ജില്ലയുടെ ഭാഗത്ത് കനാലും അതിൽ രണ്ട് ലോക്ക് ഷട്ടറും സ്ഥാപിച്ചത്. കനാലിന്റെ മുകൾ ഭാഗത്തും താഴ് ഭാഗത്തും സ്ഥാപിച്ച ഇവ ഒന്നിനുപുറകെ ഒന്നായി തുറന്നും അടച്ചുമാണ് ബോട്ടുകളും മറ്റും കടത്തിവിടാനാവുക. ശേഖരിച്ച ജലം ഒഴുകിപ്പോകാതിരിക്കാനും ജലം കുത്തിയൊഴുകി ബോട്ടുകൾക്ക് അപകടമുണ്ടാകാതിരിക്കാനും പ്രവർത്തനക്ഷമമായ രണ്ട് ഷട്ടറുകളും അത്യാവശ്യമാണ്. ഇതിൽ പൂർണമായി ദ്രവിച്ച താ ഴ് ഭാഗത്തുള്ളത് കഴിഞ്ഞ വർഷം പൂർണമായി പൊളിച്ചുമാറ്റി സ്ഥാപിച്ചിരുന്നു. മുകൾഭാഗത്തുള്ള ഷട്ടറാണ് ഇപ്പോൾ ദ്രവിച്ച് ഉയർത്താൻപറ്റാതായത്. രണ്ട് ലോക്ക് ഷട്ടറുകളും മാറ്റി സ്ഥാപിക്കുന്നതിന് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം 65 ലക്ഷത്തിന്റെ ഭരണാനുമതി തേടിയെങ്കിലും താഴത്തെ ഷട്ടർ മാത്രം മാറ്റാനാണ് അനുമതി കിട്ടിയത്. ബോട്ടോ തോണിയോ കടത്തിവിടേണ്ട അടിയന്തിര സാഹചര്യമുണ്ടായാൽ സംഭരിച്ച ജലം നഷ്ടപ്പെടുകയായിരിക്കും ഫലം.