calicut-uni
calicut uni

ലൈഫ്‌ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വകുപ്പിന്റെയും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രാഫി സർട്ടിഫിക്കറ്റ് കോഴ്‌സിന് 26 വരെ അപേക്ഷിക്കാം. യോഗ്യത: ഡിഗ്രി/തത്തുല്യം. കോഴ്‌സ് ഫീ: 10,000 രൂപ. സർവകലാശാലാ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത അപേക്ഷ, ബയോഡാറ്റ, ഡിഗ്രി മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നൂറ് രൂപ അപേക്ഷാ ഫീസ് സർവകലാശാലാ ഫണ്ടിൽ അടച്ചതിന്റെ രസീത് എന്നിവ സഹിതം 26-ന് അഞ്ച് മണിക്കകം ലൈഫ്‌ലോംഗ് ലേണിംഗ് വിഭാഗത്തിൽ ലഭിക്കണം. ഫോൺ: 0494 2407360.

ബി.കോം/ബി.ബി.എ ഹാൾടിക്കറ്റ്

29-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ(സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങൾ ഉൾപ്പെടെ) പരീക്ഷയുടെ ഹാൾടിക്കറ്റും ടൈംടേബിളും വെബ്‌സൈറ്റിൽ.

ബി.ഫാം സപ്ലിമെന്ററി വൈവ

നാലാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയുടെ വൈവാവോസി 24 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ നടക്കും.

പരീക്ഷാഫലം

ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.വി.സി/ബി.ടി.ടി.എം/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.സി.എസ്.എസ്) രണ്ടാം സെമസ്റ്റർ മെേയ് 2017, അഞ്ചാം സെമസ്റ്റർ നവംബർ 2017, ആറാം സെമസ്റ്റർ മാർച്ച് 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചെലാൻ സഹിതം ഡിസംബർ 12-നകം ലഭിക്കണം.

ഇസ്ളാമിക് സൈക്കോളജി കോഴ്‌സ്

ഇസ്ളാമിക് ചെയർ നടത്തുന്ന ഇസ്ളാമിക് സൈക്കോളജി കോഴ്‌സ് പ്രവേശനമാഗ്രഹിക്കുന്നവർ ഡിസംബർ എട്ടിന് രാവിലെ പത്ത് മണിക്ക് ചെയർ ഓഫീസിൽ ഹാജരാവണം. ഫോൺ: 9746904678, 9847325244.