കൽപ്പറ്റ: ചുണ്ടേൽ വനഭാഗത്ത് നിന്ന് മൂന്ന് ചന്ദന മരങ്ങൾ മുറിച്ച് കഷണങ്ങളാക്കി വാഹനത്തിൽ കടത്തി കൊണ്ടുപോകാൻ ശ്രമിക്കവെ മാനന്തവാടി അഞ്ചാംമൈൽ സ്വദേശികളായ പാലച്ചാലിൽ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി (38), മണ്ണൻകണ്ടി മുഹമ്മദ് യാസിർ, (31) എന്നിവരെ കൽപ്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജെ. ജോസിന്റെ നേതൃത്വത്തിൽ പിടികൂടി. 300 കിലോഗ്രാം ചന്ദനവും, ആയുധങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസമാരായ കെ. ബാബുരാജ് (മേപ്പാടി റെയ്ഞ്ച്), രതീശൻ (ചെതലത്ത് റെയ്ഞ്ച്), ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ഷിജു ജോസ് പി, കെ.കെ. ബഷീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ഐ.എം. ഇക്ബാൽ, പി. ഗിരീഷ്, മോഹൻദാസ്.എം, അരവിന്ദാക്ഷൻ കണ്ടോത്തുപാറ, കെ. ശശികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ. അനിൽകുമാർ, വി.കെ. വിജയൻ, കെ. ഷിബു, ജി. ഗോപിക, ഐശ്വര്യ സൈഗാൾ, വാച്ചറായ അനിൽ എന്നിവരടങ്ങുന്ന സംഘമാണ് ചന്ദനവുമായി പ്രതികളെയും വാഹനവും പിടികൂടിയത്. ടി കേസ്സിലെ മറ്റു പ്രതികൾ അന്വേഷണത്തിലാണ്. സ്വകാര്യ സ്ഥലങ്ങളിലെ ചന്ദന മരങ്ങൾ വിലയ്ക്ക് വാങ്ങി ചന്ദന മാഫിയകൾക്ക് വിൽപ്പന നടത്തി വരുന്നതായി വനം വകുപ്പ് അറിയിച്ചു.