കുറ്റ്യാടി:കെ.പി.സി.സി വർക്കിങ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. എസ്.ജെ സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം വി.എം ചന്ദ്രൻ, സി.വി മൊയ്തു, സി.എച്ച് ശരീഫ്, കേളോത്ത് കുഞ്ഞമ്മത് കുട്ടി, ഒ.സി കരീം, സി.സി സൂപ്പി, കെ.പി അബ്ദുൾ മജീദ്, ശ്രീജേഷ് ഊരത്ത്, ഉബൈദ് വാഴയിൽ, കെ.ദിനേശ്, കോവില്ലത്ത് നൗഷാദ്, എൻ.സി കുമാരൻ, എൻ.സി നാരായണൻ എന്നിവർ സംസാരിച്ചു.